തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ വാട്ടര്‍ ടാങ്കില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സമീപത്തുനിന്ന് ലഭിച്ച ലൈസന്‍സിന്റെ ഉടമയായ യുവാവിന്റെ അച്ഛന്‍. ഡിഎന്‍എ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാന്‍ കഴിയില്ല. 2017 ന് ശേഷം മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാശ് ആനന്ദിന്റെ അച്ഛന്‍ ആനന്ദ് കൃഷ്ണന്‍ പറഞ്ഞു.
Read Also:കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത് എസ്എഫ്‌ഐ കാരണം: വെളിപ്പെടുത്തലുമായി ചെറിയാൻ ഫിലിപ്പ്
അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ലൈസന്‍സിന്റെ ഉടമയായ അവിനാശ് ആനന്ദിന്റെ അച്ഛനില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ അന്വേഷിക്കുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പൊലീസ് വിവരങ്ങള്‍ എടുത്തത്.
കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ കാടിന് നടുക്കുള്ള വാട്ടര്‍ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോററ്റിക്ക് ടാങ്ക് നിര്‍മ്മിക്കാനായി സര്‍വ്വകലാശാല പാട്ടത്തിന് നല്‍കിയ ഭൂമിയാണിത്. ദേശീയ പാതക്ക് സമീപമുള്ള ഈ ഭൂമിയില്‍ നിര്‍മ്മിച്ച ടാങ്കില്‍ ഇപ്പോള്‍ പമ്പിംഗ് നടക്കുന്നില്ല. മണ്‍വിളയില്‍ മറ്റൊരു ടാങ്ക് നിര്‍മ്മിച്ചതിനാല്‍ 20 വര്‍ഷമായി ഈ ടാങ്ക് ഉപയോഗ ശൂന്യമായി കിടക്കുകയാണ്.
ഈ കാടിന് നടുവിലുള്ള ടാങ്കിനുള്ളില്‍ എങ്ങനെ ഒരു മൃതദേഹമെത്തിയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യയാണോ കൊലപാതമാണോയെന്നാണ് കണ്ടെത്തേണ്ടത്. അതിന് മുമ്പ് മൃതദേഹ അവശിഷ്ടത്തില്‍ നിന്നും കണ്ടെത്തിയ ലൈസന്‍സ് ഉടമയുടേതാണോ ഈ മൃതദേഹമെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണം. തലശ്ശേരി സ്വദേശിയായ അവിനാശിന്റെ പേരിലാണ് ലൈസന്‍സ്. 2017ന് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ഇപ്പോള്‍ ചെന്നെയിലുള്ള രക്ഷിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന അവിനാശ് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
Post Your Comments