Latest NewsKeralaNews

യാത്രക്കാർക്ക് സന്തോഷവാർത്ത! പ്രതിദിന സർവീസുമായി എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ്

രാവിലെ 7:15നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക

കൊച്ചി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, എറണാകുളം-ടാറ്റാ നഗർ ട്രെയിൻ ഉടൻ പ്രതിദിന സർവീസ് ആരംഭിക്കും. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസമാണ് എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് സർവീസ് നടത്തിയിരുന്നത്. മാർച്ച് 7 മുതൽ ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസും, മാർച്ച് 10 മുതൽ എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസും ആഴ്ചയിൽ മുഴുവൻ ദിവസങ്ങളിലും സർവീസ് നടത്തുന്നതാണ്. ഇതോടെ, യാത്രാക്ലേശത്തിന് ഒരു പരിധി വരെ പരിഹാരമാകും.

രാവിലെ 7:15നാണ് ട്രെയിൻ എറണാകുളത്ത് നിന്ന് പുറപ്പെടുക. പാലക്കാട്, സേലം, ചെന്നൈ, പെരമ്പൂർ, വിജയവാഡ, വിശാഖപട്ടണം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. പകൽ സമയം കേരളത്തിൽ നിന്ന് ചെന്നൈയിലേക്ക് അധികമായി ഒരു സർവീസ് കൂടിയുണ്ടാകുന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. രാവിലെ തൃശൂർ, പാലക്കാട്, സേലം എന്നീ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഈ സർവീസ് ഏറെ ഉപകാരപ്രദമാകുന്നതാണ്.

Also Read: സിദ്ധാര്‍ത്ഥിന്റെ മരണം: സിപിഎമ്മിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡ് ചര്‍ച്ചയാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button