വയനാട്: പൂക്കോട് വെറ്റിനറി കേളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ ഫ്ളക്സ്ബോര്‍ഡ് ചര്‍ച്ചയാകുന്നു. മരിച്ച സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐക്കാരനാക്കി കൊണ്ടുള്ള ഫ്ളക്സ്ബോര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇതിന് എതിരെ ഹിന്ദുഐക്യവേദി നേതാവ് ആര്.വി ബാബു രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.
ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നത് എസ്എഫ്ഐ. സിദ്ധാര്‍ത്ഥിന്റെ വീടിന് സമീപം കൊലപാതകത്തിനെതിരെ ബോര്‍ഡ് വച്ചിരിക്കുന്നത് സിപിഎം. സിദ്ധാര്‍ത്ഥിനെ കൊന്ന എസ്എഫ്ഐ ക്കാരെ കുറിച്ച് ഒരക്ഷരം മിണ്ടാതെ സിദ്ധാര്‍ത്ഥിനെ എസ്എഫ്ഐകാരനാക്കി ചിത്രീകരിച്ചിരിക്കുന്നു. ഇത്രക്ക് ഉളുപ്പില്ലാത്ത പ്രസ്ഥാനമാണ് സിപിഎം . കാപട്യവും ഇരട്ടത്തിപ്പുമാണ് ഇവരുടെ മുഖമുദ്ര.
Post Your Comments