Latest NewsIndiaNews

വികസന പദ്ധതികൾക്ക് വേഗംപകർന്ന് കേന്ദ്രം: ഝാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡൽഹി: വികസന പദ്ധതികൾക്ക് വേഗംപകർന്ന് കേന്ദ്ര സർക്കാർ. ഝാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ജാർഖണ്ഡിലെ സിന്ദ്രിയിൽ റെയിൽ, വൈദ്യുതി, കൽക്കരി, തുടങ്ങി നിരവധി മേഖലകളിലെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. ഹിന്ദുസ്ഥാൻ ഉർവരക്, രാസായൻ ലിമിറ്റഡ് സിന്ദ്രി ഫെർട്ടിലൈസർ പ്ലാന്റ് തുടങ്ങിയവയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Read Also: കാര്യവട്ടത്തെ അസ്ഥികൂടം കാണാതായ തലശ്ശേരി സ്വദേശിയായ ഐടി ജീവനക്കാരന്റേത് എന്ന് സംശയം, കൊലപാതക സാധ്യത തള്ളാതെ പോലീസ്

യൂറിയ തദ്ദേശീയമായി ഉത്പാദിപ്പിച്ചെടുക്കാൻ സഹായിക്കുന്ന പ്ലാന്റാണിത്. 8,900 കോടി രൂപയാണ് ഈ പ്ലാന്റിന്റെ നിർമ്മാണ ചെലവ്. രാജ്യത്തെ കർഷകർക്ക് കൃഷി മെച്ചപ്പെടുത്തുന്നതിനും കുറഞ്ഞ വിലയ്ക്ക് വളം ലഭിക്കുന്നതിനും പുതിയ പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഗോരഖ്പൂരിലും രാമഗുണ്ടമിലും പ്രധാനമന്ത്രി രാജ്യത്തിനായി രണ്ട് രാസവള പ്ലാന്റുകൾ സമർപ്പിച്ചിരുന്നു. 17,600 കോടി രൂപയുടെ നിരവധി റെയിൽ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

സോൺ നഗറിനെയും ആണ്ടാലിനെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതികളും ടോറി- ശിവ്പൂർ, ബിരാതോളി-ശിവ്പൂർ, മോഹൻപൂർ- ഹൻസ്ദിഹ, ധൻബാദ്- ചന്ദ്രപുര തുടങ്ങിയ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകളും പദ്ധതിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ദിയോഘർ- ദിബ്രുഗഡ് ട്രെയിൻ, ടാറ്റാനഗർ- ബദാംപഹാർ മെമു, ശിവപൂരിൽ നിന്നുള്ള ചരക്ക് ട്രെയിൻ തുടങ്ങിയ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് കർമ്മവും ഇന്ന് നടക്കും.

Read Also: ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേരള സര്‍ക്കാരിന്റെ ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button