News

സിദ്ധാർത്ഥിന്റെ ദുരൂഹ മരണം: നടന്നത് ആൾക്കൂട്ട വിചാരണയും മർദ്ദനവും, കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. സിദ്ധാർത്ഥിനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ്‌ ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് ക്യാമ്പസിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥിയെ എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു.അറസ്റ്റിലായ ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറിയാണ്.

കേസില്‍ ഒളിവിലുള്ള കെ അരുണ്‍ എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്‍റാണ്. അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയത്.

രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്യാമ്പസ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എബിവിപി യും, കെ എസ് യു വും ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ ഉപവാസ സമരം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button