
മലപ്പുറം: മൂന്നുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് പെറ്റമ്മ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് മാതാവ് ജുമൈലത്ത് പോലീസിനോട് കുറ്റസമ്മതം നടത്തി. വീട്ടുമുറ്റത്ത് തെങ്ങിൻചുവട്ടിലാണ് ഇവർ മൃതദേഹം കുഴിച്ചിട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ തിരൂർ തഹസിൽദാർ, താനൂർ ഡിവൈഎസ്പി വി വി ബെന്നി, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. പ്രതി ജുമൈലത്തിനെയും സംഭവ സ്ഥലത്ത് എത്തിച്ചിരുന്നു.
Read Also: ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് ഹൈ റിസ്ക് മുന്നറിയിപ്പ്, നിർദ്ദേശവുമായി ഈ രാജ്യം
ഫെബ്രുവരി 26-നായിരുന്നു കൊലപാതകം നടത്തിയത്. താനൂർ ഒട്ടുംപുറം സ്വദേശിയാണ് ജുമൈലത്ത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായാണ് ഇവർ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജുമൈലത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്. പ്രസവത്തിന് ശേഷം യുവതി സ്വന്തം വീട്ടിൽ തിരികെയെത്തി. കഴിഞ്ഞ ദിവസമാണ് ഇവർ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്.
തന്റെ മാതാവ് ഉറങ്ങുന്ന സമയത്താണ് കൃത്യം നടത്തിയതെന്നും യുവതി പോലീസിനോട് വെളിപ്പെടുത്തി. ഏതാനും മാസങ്ങളായി ജുമൈലത്തും ഭർത്താവും പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനിടെ വീണ്ടും കുഞ്ഞുണ്ടായെന്നും ഇത് പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നുമാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
Read Also: മയക്കുമരുന്ന് മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ വൈദികനെ കുര്‍ബാനയ്ക്കിടയില്‍ അപായപ്പെടുത്താന്‍ ശ്രമം
Post Your Comments