Latest NewsKeralaNews

വടകരയില്‍ ഈസിയായി ജയിക്കുമെന്ന് കെ.കെ ശൈലജ, ടിപി കേസ് ബാധിക്കില്ലെന്ന് എളമരം കരീം

വിജയപ്രതീക്ഷയില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍

കോഴിക്കോട് : തങ്ങള്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഉറപ്പുമായി കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ ഇടതുസ്ഥാനാര്‍ത്ഥികള്‍. കോഴിക്കോട് മണ്ഡലം ഇക്കുറി ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നും കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം പറയുന്നു. ടി.പി കേസ് വിധി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിറ്റിംഗ് എംപി എം കെ രാഘവനെക്കുറിച്ച് പ്രത്യേകിച്ച് വിമര്‍ശനമൊന്നും താന്‍ ഉന്നയിക്കുന്നില്ലെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.

Read Also: വടകര മണ്ഡലത്തില്‍ ടിപി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഎം ജയിച്ചിട്ടില്ല, ജയിക്കുമെന്ന് ഷൈലജ ടീച്ചറുടെ ആത്മവിശ്വാസം

വടകരയില്‍ ഇത്തവണ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയും പറയുന്നു. ആരോഗ്യ മന്ത്രിയായ കാലത്തെ പ്രവര്‍ത്തനം മണ്ഡലത്തില്‍ തനിക്ക് നേട്ടമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ശൈലജ, വടകര ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രം തന്നെയാണെന്നും പറഞ്ഞു. ജയിക്കാന്‍ ബുദ്ധിമുട്ടുള്ള മണ്ഡലമല്ലെന്നും വിശദീകരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി കോടതിയുടെ മുന്നിലുള്ള വിഷയമാണ്. അത് മാത്രം പറഞ്ഞാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും ശൈലജ ടീച്ചര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button