കോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തില്‍ ഇത്തവണയും കോണ്‍ഗ്രസ് വിജയിക്കുമെന്ന് കെ.മുരളീധരന് എംപി. ടി പി കേസ് വിധി തെരഞ്ഞെടുപ്പ് ചര്‍ച്ചയാവും. ‘2014ല്‍ ഒരു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടിപി കേസിലെ സെഷന്‍സ് കോടതി വിധിയെങ്കില്‍ മേല്‍ക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ്. സിപിഎമ്മിനെ ഇത്രകണ്ട് രാഷ്ട്രീയമായി പരിക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ല. വടകര ലോക്സഭ മണ്ഡലത്തില്‍ ടിപി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സിപിഎമ്മിന് ജയിച്ച് കയറാനായിട്ടില്ല. ഇത്തവണയും തെരഞ്ഞടുപ്പ് കാലത്തെ വിധി സിപിഎമ്മിന് അത് കൊണ്ട് തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ജയിക്കുമെന്ന് ഷൈലജ ടീച്ചര്‍ പറയുന്നതിനോട്, തോല്‍ക്കുന്നത് വരെ അവര്‍ക്ക് അത് പറയാം’, കെ.മുരളീധരന് പറഞ്ഞു.
‘5 കൊല്ലം മണ്ഡലത്തില്‍ സജീവമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുതുതായി വരുന്നതാണ്. വോട്ട് ചോദിക്കുന്നില്ല എന്നേ ഉള്ളൂ. എപ്പോഴും താന്‍ മണ്ഡലത്തില്‍ സജീവമാണ്’, മുരളീധരന് പറഞ്ഞു.
Post Your Comments