ജനപ്രിയ പരമ്പരയായ കൈലാസനാഥനിലൂടെ ശ്രദ്ധ നേടിയ സൊണാരിക ഭദോരിയ വിവാഹിതയായി. പരമ്പരയിൽ പാർവതിയായി എത്തിയ താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സൊണാരികയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 31-കാരിയായ താരം ബിസിനസുകാരൻ വികാസ് പരാഷാറിനേയാണ് വിവാഹം ചെയ്തത്.
ദേവോം കെ ദേവ് മഹാദേവ്’ എന്ന ഹിന്ദി സീരിയലിന്റെ മലയാള പരിഭാഷയായിരുന്നു കൈലാസനാഥൻ. ഫെബ്രുവരി 18-ന് രാജസ്ഥാനിലെ രൻതംബോറിലെ സവായ് മധോപാറിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കഴിഞ്ഞ എട്ടു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.
Post Your Comments