KeralaCinemaMollywoodLatest NewsNewsEntertainment

‘ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്! ഞാൻ വെളുത്തത് എന്റെ തെറ്റാണോ’: പൊന്നമ്മ ബാബു ചോദിക്കുന്നു

ഹാസ്യതാരമായി മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് പൊന്നമ്മ ബാബു. കോമഡിയോടൊപ്പം വില്ലത്തരവും ഈസിയായി വഴങ്ങുമെന്ന് നടി തെളിയിച്ചിട്ടുണ്ട്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻന്റെന്നും താൻ വെളുത്തത് തന്റെ തെറ്റാണോ എന്നും ചോദിക്കുകയാണ് പൊന്നമ്മ ബാബു. റെഡ് കാർപറ്റെന്ന ടിവി ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പൊന്നമ്മയുടെ പ്രതികരണം.

പൊന്നമ്മ ബാബുവിന്റെ പ്രതികരണം:

‘ഇരുപത്തിയഞ്ചു വർഷത്തിൽ കൂടുതലായി അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇനിയെനിക്ക് വേണ്ടത് ശക്തമായ കഥാപാത്രങ്ങളാണ്. അതുകൊണ്ടാണിപ്പോൾ സീരിയൽ ചെയ്യുന്നത്. നമ്മൾ ഈ ഫീൽഡിൽ തന്നെ തുടരണം. മിസ്സിസ് ഹിറ്റ്ലർ സൈറ്റിൽ നിന്നും സിനിമാ സെറ്റിലേയ്ക്ക് ചെന്ന ഞാൻ മേക് അപ് ചെയ്ത ശേഷം ആർക്കും എന്നെ മനസിലായില്ല. കോളനിയിലെ ഒരു സ്ത്രീയാണ് എന്റെ കഥാപാത്രം. നന്നായി കറുത്ത് മുടിയെല്ലാം ചുരുണ്ട ഭർത്താവിനെ ഏഷണി കൂട്ടി വിടുന്ന ഒരു കഥാപാത്രം. ഏറ്റവും രസം എന്തെന്നാൽ ഒരാൾക്ക് പോലും എന്നെ മനസിലായില്ല എന്നതാണ്. എന്ത് ചെയ്യാനാണ് ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്. ഞാൻ വെളുത്തത് എന്റെ തെറ്റാണോ?.

ഞാൻ കുറച്ച് കരി ഓയിൽ വാങ്ങി വെച്ചിട്ടുണ്ട്. കറുക്കാൻ ആണേൽ വാരിത്തേച്ച് അഭിനയിക്കും. പിന്നെ ഇന്ദ്രജിത്തിന്റേയും അനു സിത്താരയുടേയും ഒരു സിനിമ വരുന്നുണ്ട് അനുരാധ. അതിൽ ഞാൻ യുകെയിൽ നിന്നും വരുന്നൊരു കഥാപാത്രമാണ്. മുടി ബോബ് എല്ലാം ചെയ്ത ഒരു കഥാപാത്രം. കഥാപാത്രത്തിന് വേണ്ടി സ്കർട്ട് എല്ലാമിടാം. പക്ഷെ ഷോർട്സ് ഒരിക്കലുമിടില്ല. ആ പ്രായം കഴിഞ്ഞു. അതിനി ഷാരൂഖ് ഖാന്റെ അമ്മ വേഷം ആണെങ്കിൽ പോലും ഷോർട്സ് ഇട്ടൊരു വേഷം ചെയ്യില്ല. ഞാൻ കരിയർ ആരംഭിച്ചത് അമ്മ വേഷങ്ങൾ വഴിയാണ്’, പൊന്നമ്മ ബാബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button