KeralaLatest NewsNewsCrime

കെഎസ്‌എഫ്‌ഇ ഓഫിസിനുള്ളിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം: സഹോദരി ഭര്‍ത്താവ് അറസ്റ്റിൽ

മായാദേവിയുടെ സഹോദരി നല്‍കിയ പരാതിയില്‍ സുരേഷ് കുമാർ ജയിലിലായിരുന്നു.

ആലപ്പുഴ: കെഎസ്‌എഫ്‌ഇ ഓഫിസില്‍ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി.

read also: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ റീല്‍സ് ചിത്രീകരണം: വിമർശനവുമായി യാത്രക്കാര്‍

ആലപ്പുഴ കളർകോട് കെഎസ്‌എഫ്‌ഇ ശാഖയിൽ ഇന്ന് വൈകുന്നേരം ആയിരുന്നു ആക്രമണം നടന്നത്. ഓഫീസിനുള്ളില്‍ കയറിയ സുരേഷ് മായാദേവിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പുറത്ത് കുത്തേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ മുന്നില്‍ വെച്ചാണ് അക്രമം നടന്നത്. ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

മായാദേവിയുടെ സഹോദരി നല്‍കിയ പരാതിയില്‍ സുരേഷ് കുമാർ ജയിലിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാള്‍ ജയില്‍ മോചിതനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button