Latest NewsKeralaNews

ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം: പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട: തിരുവല്ലയിൽ സ്കൂളിലേയ്ക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ അറിയിക്കാനാണ് അറിയിപ്പ്. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് പോയതെന്നും പോലീസ് പറയുന്നു.

ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതാകുന്നത്. രക്ഷിതാവിന്റെ പരാതിയെ തുടർന്ന് തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനിയാണ് പെൺകുട്ടി. രാവിലെ പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ വൈകീട്ടായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ കുട്ടി ഇന്ന് പരീക്ഷ എഴുതിയിരുന്നില്ല എന്നു വ്യക്തമായി. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ‌‌‌

പോലീസിന്റെ അന്വേഷണത്തിൽ കാവുംഭാ​ഗത്തെ വാണിജ്യ ബാങ്കിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പെൺകുട്ടിയുടെ ദൃശ്യങ്ങളും കണ്ടെത്തി. രണ്ട് യുവാക്കളുമായി പെൺകുട്ടി സംസാരിക്കുന്നതും പിന്നീട് ഇവർക്കൊപ്പം കടന്നുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളിലുള്ള യുവാക്കളിലൊരാൾ ആലപ്പുഴ രാമങ്കരി സ്വദേശിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ചിത്രമാണ് പോലീസ് ഇപ്പോൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button