തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍. വിഐപി ചികിത്സയാണ് കുഞ്ഞനന്തന് ലഭിച്ചതെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുമ്പോഴും എല്‍ഡിഎഫ് ഭരിക്കുമ്പോഴും കുഞ്ഞനന്തന് ചികിത്സ ലഭിച്ചു. ഭീഷണിപ്പെടുത്തി എല്ലാ സൗകര്യങ്ങളും പ്രതികള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന് ഹസ്സന്‍ പറഞ്ഞു. പികെ കുഞ്ഞനന്തന് കൃത്യമായ ചികിത്സ കിട്ടിയിരുന്നില്ലെന്ന് ആരോപിച്ച് മകള്‍ രംഗത്തെത്തിയിരുന്നു. ഇതിനോടാണ് ഹസ്സന്റെ പ്രതികരണം.
‘അന്നത്തെ മന്ത്രിയും ജയില്‍ അധികൃതരുമാണ് കുഞ്ഞനന്തന്റെ മകളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ബുദ്ധികേന്ദ്രമായ ഗൂഢാലോചന നടത്തിയവരെ ഇതുവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ആരാണെന്ന് മാധ്യമങ്ങള്‍ക്കും കേരള ജനതക്കും അറിയാം’, എം.എം ഹസ്സന്‍ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയും രംഗത്തെത്തിയിട്ടുണ്ട്. ടി.പി കൊലക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം ഷാജി പറഞ്ഞു. മലപ്പുറം കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പല്‍ സമ്മേളന വേദിയിലാണ് കെഎം ഷാജിയുടെ വിവാദ പ്രസംഗം.
കുഞ്ഞനന്തന്‍ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കുഞ്ഞനന്തനെ മാത്രം നോക്കിയാല്‍ പോരാ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്നുപേര്‍ മൃ?ഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട്. അവര്‍ കൊന്ന് കഴിഞ്ഞ് വരും. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലപാതകക്കേസിലെ മൂന്നുപേരെ കൊന്നത് സിപിഎമ്മാണ്. ശുക്കൂര്‍ വധക്കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ടിപി കൊലക്കേസില്‍ അന്വേഷണം നേതാക്കന്‍മാരിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തനാണെന്നും കെ.എം ഷാജി പറഞ്ഞു.
Post Your Comments