കരിമ്പിന്റെ ന്യായവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ക്വിന്റലിന് 340 രൂപയാണ് ന്യായവില ഉയർത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിന്റെ എഫ്പിആർപിയെക്കാൾ 8 ശതമാനമാണ് കൂടുതൽ. പുതുക്കിയ നിരക്കുകൾ ഈ വർഷം ഒക്ടോബർ മുതൽ പ്രാബല്യത്തിലാകും.
ഒക്ടോബർ മുതൽ പഞ്ചസാര മില്ലുകൾ 10.25 ശതമാനം വീണ്ടെടുക്കുമ്പോൾ കരിമ്പ് ക്വിന്റലിന് 340 രൂപയാണ് ന്യായവിലയായി ലഭിക്കുക. ഡൽഹിയിലടക്കം കർഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ കരിമ്പ് കർഷകർക്കായി അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. ബഹിരാകാശ രംഗത്ത് സാറ്റലൈറ്റുകൾ, വിക്ഷേപണവാഹനങ്ങൾ, അനുബന്ധ സംവിധാനങ്ങൾ, വിക്ഷേപണത്തിന് സ്പേയ്സ് പോർട്ട് എന്നിവയിൽ 100 ശതമാനം വരെ നിക്ഷേപത്തിനും ഇക്കുറി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ, സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതി 2025-26 വരെ തുടരുന്നതാണ്.
Also Read: കാണാതായ രണ്ടുവയസ്സുകാരിയെ വില്പനയ്ക്കു കൊണ്ടുവന്നതാണോയെന്ന് അന്വേഷണം, ഡിഎൻഎ ടെസ്റ്റ് നടത്താൻ പോലീസ്
Post Your Comments