Latest NewsIndiaEntertainment

വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം പീഡനം, ദൃശ്യങ്ങളെല്ലാം റെക്കോഡ് ചെയ്തു,  നടൻ സന്തോഷ് അറസ്റ്റിൽ

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ഇരുപത്തേഴുകാരിയാണ് താരത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. ബെ​ഗംളുരു ന​ഗരത്തിലെ വിവിധ ലോഡ്ജുകളിലെത്തിച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന യുവതിയുടെ പരാതിയിലാണ് ബെംഗളൂരു ജ്ഞാനഭാരതി പൊലീസ് നടനെതിരെ കേസെടുത്തിരിക്കുന്നത്.

ഉല്ലാൽ മെയിൻ റോഡ് സ്വദേശിനിയാണ് പരാതിക്കാരി. ബസവേശ്വർനഗറിലെ സലോണിൽ ബ്യൂട്ടീഷനായി ജോലി ചെയ്യവേയാണ് യുവതി നടനെ പരിയപ്പെടുന്നത്. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത്. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം നൽകി സന്തോഷ് പെൺകുട്ടിയെ പീഡിപ്പിച്ചു. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി.

സന്തോഷിന്റെ വാഗ്ദാനങ്ങളെല്ലാം കളവാണെന്ന് മനസിലാക്കിയ പെൺകുട്ടി നടനുമായി അകന്നു. ഇതിൽ പ്രകോപിതനായ സന്തോഷ്, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഫെബ്രുവരി 14ന് സന്തോഷ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button