ഛത്തീസ്ഗഢ്: ഭര്‍ത്താവ് ഫോണ്‍ പിടിച്ചു വാങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഭിലായിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ട യുവതി, മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യയുടെ അമിത മൊബൈല്‍ ഉപയോഗത്തില്‍ സഹികെട്ടാണ് ഫോണ്‍ പിടിച്ചുവാങ്ങിയതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.
Read Also; അബുദാബി ബാപ്സ് ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സുരേഷ് ഗോപി
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ടൈല്‍സ് തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്റെ ഭാര്യ രചന സാഹുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുവര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. രചനയുടെ അമിത മൊബൈല്‍ ഉപയോഗത്തെ ചൊല്ലി ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ യുവാവ് ഭാര്യയുടെ മൊബൈല്‍ ഫോണും എടുത്ത് പുറത്തേക്ക് പോയി. ഇതില്‍ മനംനൊന്ത് രചന മുകള്‍ നിലയിലുള്ള മുറിയില്‍ കയറി വാതില്‍ അടച്ചു. ഈ സമയം അമ്മായിയമ്മയും ഭര്‍തൃസഹോദരിയും മകളും വീട്ടിലുണ്ടായിരുന്നു. പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് ഇരുവരും മുകളിലെത്തി വാതില്‍ തുറന്നപ്പോഴാണ് രചനയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.
യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ സദാസമയവും മൊബൈലിലാണ്. വീട്ടുജോലിയോ മകളെ പരിപാലിക്കുകയോ ചെയ്തിരുന്നില്ല. റീലുകളും, ഇന്‍സ്റ്റഗ്രാം വീഡിയോകളും ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യാനായിരുന്നു താല്പര്യം. മൊബൈല്‍ ഉപയോഗം കുറയ്ക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അനുസരിക്കാന്‍ രചന തയ്യാറായില്ല. ഇതേ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. സഹികെട്ടാണ് മൊബൈല്‍ പിടിച്ചു വാങ്ങിയതെന്നും ഭര്‍ത്താവ് പറഞ്ഞു
Post Your Comments