Latest NewsKeralaNews

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍: അദ്ധ്യാപകർക്കെതിരെ കുടുംബം

ദേഹപരിശോധന നടത്തിയ ശേഷം വിദ്യാർത്ഥിയോട് കഞ്ചാവുണ്ടോ എന്ന് ചോദിച്ചും അധിക്ഷേപിച്ചു

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. കാട്ടൂർ വിസിറ്റേഷൻ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായ പ്രജിത് മനോജ് (13) ആണ് മരിച്ചത്. കാട്ടൂർ സ്വദേശി മനോജിന്റെ മകനാണ് പ്രജിത്.

സംഭവത്തില്‍ അദ്ധ്യാപകർക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു.

read also: ജനങ്ങളുടെ ജീവന് വില നല്‍കാത്ത വനംവകുപ്പ് മന്ത്രിയെ സര്‍ക്കാര്‍ പുറത്താക്കണം: വി മുരളീധരൻ

വ്യാഴാഴ്ച സ്‌കൂളില്‍ വച്ച്‌ തലകറക്കം വന്ന കുട്ടിക്കൊപ്പം പ്രജിത് വെള്ളം കുടിക്കാൻ പോയിരുന്നു. തുടർന്ന് ക്ലാസില്‍ കാണാതായതോടെ അദ്ധ്യാപകൻ ഓഫീസ് മുറിയിലേക്ക് വിളിപ്പിക്കുകയും വെള്ളം കുടിക്കാൻ പോയതാണെന്ന് വിദ്യാർത്ഥി പറഞ്ഞത് വിശ്വാസിക്കാതെ അനൗണ്‍സ്‌മെന്റ് നടത്തി മറ്റു കുട്ടികളുടെ മുന്നില്‍ വച്ച്‌ അധിക്ഷേപിക്കുകയും ചൂരല്‍കൊണ്ട് അടിക്കുകയും ചെയ്തു.

ദേഹപരിശോധന നടത്തിയ ശേഷം വിദ്യാർത്ഥിയോട് കഞ്ചാവുണ്ടോ എന്ന് ചോദിച്ചും അധിക്ഷേപിച്ചു. ഇതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു പ്രജിത്. സ്‌കൂള്‍ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥി യൂണിഫോമില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button