KeralaLatest News

രാഹുൽ ഗാന്ധി വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു

കല്പറ്റ: വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ര്ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി.

എട്ട് മണിയോടെ പാക്കത്തേക്ക് തിരിക്കും. എട്ടര മുതല്‍ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീട്ടില്‍ ചെലവഴിക്കും.ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55-ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും. തുടര്‍ന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കുന്ന അസസ്മെന്റ് റിവ്യു മീറ്റിങ്ങില്‍ പങ്കെടുക്കും.

11.50-ന് ഹെലികോപ്റ്റര്‍മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും.കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് ഹെലികോപ്റ്റര്‍ കയറുക. 12.30-നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം. വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ ജനം നിലനില്‍പ്പിനായി തെരുവിലിറങ്ങിയപ്പോള്‍ വയനാട് നാളിതുവരെ കാണാത്ത സമരമുഖങ്ങള്‍ക്കാണ് ശനിയാഴ്ച പുല്പള്ളി സാക്ഷ്യംവഹിച്ചിരുന്നത്.

ആളിക്കത്തിയ ജനരോഷത്തിനുമുന്നില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായിരുന്നു. കാട്ടാന കൊലപ്പെടുത്തിയ വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ സമരക്കടലായി മാറുകയായിരുന്നു പുല്പള്ളി ടൗണ്‍. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും പലപ്പോഴും നിസ്സഹായരായി നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button