Latest NewsKeralaNews

പ്രതിഷേധങ്ങളിൽ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ട്: സംസ്ഥാന സർക്കാരിനെതിരെ ഗവർണർ

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളിൽ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

Read Also: ഒരു വശത്ത് ആന, മറുവശത്ത് കടുവ, കരടി മറ്റ് വന്യമൃഗങ്ങൾ: വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ

എസ്എഫ്‌ഐ മാത്രമല്ല തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ചേർന്നാണ് തനിക്കെതിരെ പ്രതിഷേധം നടത്തുന്നതെന്നും ഗവർണർ അറിയിച്ചു. എസ്എഫ്‌ഐയും-പിഎഫ്‌ഐയും തമ്മിൽ സഖ്യം ചേർന്നിരിക്കുകയാണ് തനിക്കെതിരായ പ്രതിഷേധത്തിൽ. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്‌ഐ പ്രവർത്തകരാണ്. ഇതുസംബന്ധിച്ച് തനിക്ക് റിപ്പോർട്ട് ലഭിച്ചതെന്നും അദ്ദേഹം വിശദമാക്കി.

സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചൻസർലർക്ക് അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നും കോടതിയോട് അവർക്ക് ബഹുമാനമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

Read Also: 12.53 കോടിയുടെ ആസ്തി, 158 പവനോളം സ്വർണവും 88 കിലോ വെള്ളിയും: സോണിയ ഗാന്ധിയുടെ ആസ്തി വിവരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button