Latest NewsNewsIndia

ത്രിപുരയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ്, ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മാണിക് സാഹ

അയോധ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആസ്ത സ്പെഷ്യൽ സർവീസുകൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്

അഗർത്തല: ത്രിപുരയിൽ നിന്ന് ക്ഷേത്ര നഗരിയായ അയോധ്യയിലേക്ക് നേരിട്ടുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 400 ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ പുറപ്പെട്ടത്. ത്രിപുരയിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് കൂടിയാണിത്.

അയോധ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ആസ്ത സ്പെഷ്യൽ സർവീസുകൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്. ത്രിപുരയിൽ ആസ്ത ട്രെയിൻ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും ത്രിപുര മുഖ്യമന്ത്രി നന്ദി അറിയിച്ചു.

Also Read: ആദ്യരാത്രിയിൽ ഭർത്താവ് ഉത്തേജക മരുന്ന് കഴിച്ച് ബലാത്സംഗം ചെയ്തു, ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സക്കിടെ മരിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 200-ലധികം ആസ്ത ട്രെയിനുകളാണ് അയോധ്യയിലേക്ക് സർവീസ് നടത്തുന്നത്. ഓരോ ട്രെയിനിലും 20 കോച്ചുകളാണ് സ്ലീപ്പർ ഉള്ളത്. ഒരേസമയം 1400 പേർക്ക് വരെ യാത്ര ചെയ്യാനാകും. പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് ശേഷം അയോധ്യ രാമക്ഷേത്രത്തിൽ വൻ ഭക്തജനപ്രവാഹമാണ് അനുഭവപ്പെടുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button