മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഭീതി വിതച്ച ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌ന വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതായി വനം വകുപ്പ്. റേഡിയോ കോളറിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, മാനിവയൽ അമ്മക്കാവ് ഭാഗത്താണ് ആന ഉള്ളത്. വനത്തോട് ചേർന്നുള്ള ഈ പ്രദേശം ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, തിരുനെല്ലിയിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുനെല്ലിയിലെ ബേഗൂർ, ചേലൂർ, കുതിരക്കോട്, പനവല്ലി, ആലത്തൂർ, ബാവലി വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥലത്ത് ആർആർടി സംഘം എത്തിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാൻ പാടുള്ളതല്ല. ബേലൂർ മഗ്‌നയ്ക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതിനാൽ, ദൗത്യ സംഘത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നലെ രാത്രി 9:30 ഓടെ തോൽപ്പെട്ടി റോഡ് കടന്ന് ആലത്തൂർ-മാനിവയൽ-കാളക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ബേലൂർ മഗ്‌ന എത്തിയിരുന്നു.
Also Read: കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്, കേസെടുത്ത് വനം വകുപ്പ്
Post Your Comments