കൊട്ടിയൂർ: കണ്ണൂർ കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങിയ സംഭവത്തിൽ വഴിത്തിരിവ്. കടുവ കമ്പിവേലിയിൽ അല്ല കുടുങ്ങിയതെന്നും, കേബിൾ കെണിയിലാണ് കുടുങ്ങിയതെന്നും വനം വകുപ്പ് വ്യക്തമാക്കി. അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയതെന്നാണ് പറഞ്ഞിരുന്നത്. കടുവയെ മയക്കുവെടി വച്ചതിനുശേഷം മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി ചത്തുപോകുകയായിരുന്നു.
കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ പ്രതിരോധിക്കുന്നതിനായാണ് കൃഷിയിടത്തിൽ കെണി സ്ഥാപിച്ചത്. എന്നാൽ, യാദൃശ്ചികമായല്ല കടുവ കുടുങ്ങിയതെന്നാണ് വകുപ്പിന്റെ നിരീക്ഷണം. സംഭവത്തിൽ അധികൃതർ കേസെടുത്തിട്ടുണ്ട്. സ്ഥലം ഉടമയെ ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം. കൂടാതെ, നോട്ടീസും നൽകും. വാഹനത്തിന് ഉപയോഗിക്കുന്ന കേബിൾ ഉപയോഗിച്ചാണ് കൃഷിയിടത്തിൽ കെണി ഒരുക്കിയത്.
Also Read: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയം: കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന് നടക്കും
കൊട്ടിയൂർ എഫ്ആർഐ സുധീർ നരോത്തിനാണ് അന്വേഷണ ചുമതല. ആന്തരികാവയവങ്ങളിലെ അണുബാധയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കെണിയിൽ കുടുങ്ങിയപ്പോൾ ഉണ്ടായ സമ്മർദ്ദവും മരണകാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കുടുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള പരാക്രമത്തിനിടെ കടുവയുടെ പേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. കടുവയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഉടൻ അയക്കുന്നതാണ്.
Post Your Comments