KeralaLatest NewsNews

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ പിണറായി സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു

പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട തുക മുഴുവന്‍ കേന്ദ്രത്തില്‍ നിന്ന് കൊടുത്തിട്ടും കള്ളക്കഥയുമായി നടക്കുകയാണ് പിണറായി വിജയന്‍: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നുവെന്ന് വി.മുരളീധരന്‍. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കി വരുന്ന ധനസഹായം നഷ്ടപ്പെടുത്താനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് കേന്ദ്രം നല്‍കി വരുന്ന പദ്ധതിവിഹിതങ്ങളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പൂവച്ചല്‍ പഞ്ചായത്ത് കോവില്‍വിള ആറാംവാര്‍ഡിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരന്‍.

Read Also: കള്ളപ്പണം വെളുപ്പിക്കൽ: പേടിഎമ്മിന് കുരുക്ക് മുറുകുന്നു, അന്വേഷണവുമായി ഇഡി

‘പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട തുക മുഴുവന്‍ ഡല്‍ഹിയില്‍ നിന്ന് കൊടുത്തിട്ടും കള്ളക്കഥയുമായി നടക്കുകയാണ് പിണറായി. പെന്‍ഷന്‍ കുടിശിക 602.14 കോടി രൂപ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം കൊടുത്തു തീര്‍ത്തു. എന്നിട്ടും ചക്കിട്ടപാറയിലെ ജോസഫ് ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്തിനെന്ന് പിണറായി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടി ചലവഴിക്കപ്പെടേണ്ട പണത്തിന്റെ ഓരോ നയാപ്പൈസയുടെയും കണക്ക് വേണമെന്ന് നിര്‍ബന്ധമുള്ള പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും വി. മുരളീധരന്‍ പറഞ്ഞു’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button