Latest NewsNewsBusiness

കള്ളപ്പണം വെളുപ്പിക്കൽ: പേടിഎമ്മിന് കുരുക്ക് മുറുകുന്നു, അന്വേഷണവുമായി ഇഡി

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണങ്ങളെല്ലാം ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതാണ്

ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മിന് കുരുക്ക് മുറുകുന്നു. പേടിഎമ്മിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണം ഉയർന്നതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആരംഭിച്ചു. അതേസമയം, കമ്പനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണെന്നാണ് പേടിഎമ്മിന്റെ വാദം.

വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണങ്ങളെല്ലാം ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതാണ്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജനുവരി അവസാനമാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും, ക്രെഡിറ്റ് ഇടപാടുകൾ നടത്തുന്നതിൽ നിന്നും പേടിഎമ്മിനെ റിസർവ് ബാങ്ക് വിലക്കിയത്. മാർച്ച് 1 മുതൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കരുതെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു

ആർബിഐ നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകളെല്ലാം പേടിഎം തുടർച്ചയായി ലംഘിച്ചിട്ടുണ്ടെന്നാണ് ആരോപണം. കൃത്യമായ തിരിച്ചറിയൽ നടപടികൾ സ്വീകരിക്കാതെ നൂറുകണക്കിന് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ പേടിഎം അനുവദിച്ചിട്ടുണ്ട്. കൂടാതെ, കെവൈസി നടപടികൾ പൂർത്തിയാക്കാതെ കോടികളുടെ ഇടപാടുകളാണ് പേടിഎം വഴി നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button