
റിയാദ്: സൗദി ദമാമിലെ നാബിയയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ഷംസാദ് മേനോത്തി (32) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: എല്‍പി സ്‌കൂളില്‍ ഗണപതി പൂജ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിത
കുടുംബവുമൊത്ത് ദമ്മാം ഖത്തീഫില്‍ താമസിച്ചു വരികയായിരുന്നു. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പത്ത് വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു ഷംസാദ്. ആദിലയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.
മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി ഖതീഫ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
Post Your Comments