KeralaLatest NewsNews

എല്‍പി സ്‌കൂളില്‍ ഗണപതി പൂജ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിത

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി പൂജ നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിത രംഗത്ത് എത്തി. സ്‌കൂളില്‍ പൂജ നടന്നത് തന്റെ അറിവോടെയല്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. രാത്രി 7 മണിയോടെ നാട്ടുകാര്‍ വിളിച്ച് പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്. മാനേജരുടെ മകന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോള്‍ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നവമിയുടെ ഭാഗമായി കാലങ്ങളായി പൂജ നടത്താറുണ്ടെങ്കിലും മറ്റ് അവസരങ്ങളില്‍ പൂജ പതിവില്ല. സ്‌കൂള്‍ ഓഫീസ് റൂമിലടക്കം അതിക്രമിച്ച് കടന്നവര്‍ക്കെതിരെ എഇഒയ്ക്ക് പരാതി നല്‍കുമെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു.

Read Also: തൃപ്പൂണിത്തുറ സ്ഫോടനം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ, ഹൈക്കോടതിയെ സമീപിക്കും

ഇന്നലെ രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button