Latest NewsIndia

കർഷക സമരം: അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ബലപ്രയോഗം അവസാന ആശ്രയമായിരിക്കണമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞു. കർഷക മാർച്ചിന് മുന്നോടിയായി സംസ്ഥാനത്ത് ഇൻ്റർനെറ്റ് നിരോധിക്കുന്നതിന് പുറമെ റോഡുകൾ തടയാനുള്ള ഹരിയാന സർക്കാരിൻ്റെ തീരുമാനത്തിനെതിരായ ഒരു കൂട്ടം ഹർജികൾ പരി​ഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. സംസാരിക്കാനും ആവിഷ്‌കരിക്കാനുമുള്ള മൗലികാവകാശത്തിൽ സന്തുലിതാവസ്ഥ വേണമെന്നും അവകാശങ്ങളൊന്നും ഒറ്റപ്പെട്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിളകൾക്ക് എംഎസ്പി ഉറപ്പുനൽകുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും ആഹ്വാനപ്രകാരം ആയിരക്കണക്കിന് കർഷകർ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

മിനിമം താങ്ങുവില ഉറപ്പാക്കണം എന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിൽ സംഘർഷം. പഞ്ചാബിനും ഹരിയാനയ്ക്കുമിടയിലുള്ള ശംഭു അതിർത്തിയിൽ നിന്നാണ് കർഷകർ മാർച്ച് ആരംഭിച്ചത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്‌തു. ശംഭു അതിർത്തിക്കടുത്തുള്ള ഭാഗത്ത് പ്രതിഷേധിച്ച കർഷകർ ബാരിക്കേഡുകൾ തകർക്കാൻ തുടങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു. ഇതിന് തിരിച്ചടിച്ചുകൊണ്ട് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഒരു കൂട്ടം കർഷകർ പോലീസ് ബാരിക്കേഡുകൾ ഉയർത്തി പാലത്തിൽ നിന്ന് എറിയുകയായിരുന്നു.

തുടർന്ന്, ഹരിയാന പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ നീക്കാനുള്ള ശ്രമം തുടർന്നപ്പോൾ ഒന്നിലധികം റൗണ്ട് കണ്ണീർ വാതകം പോലീസ് പ്രയോഗിക്കുകയായിരുന്നു. കർഷകർ പ്രതിഷേധവുമായി ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്‌ടറുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്‌ ഡ്രോണുകൾ വഴി പ്രതിഷേധക്കാരുടെ നീക്കങ്ങൾ പോലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഹരിയാന ഭാഗത്ത് നിന്നുള്ള കർഷകരും ശംഭു അതിർത്തിയിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്‌ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button