വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്.
ചൂട് സമയത്ത് നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍ കഴിക്കാനും ധാരളം വെള്ളം കുടിക്കാനും നമ്മള്‍ ശീലിക്കണം.
നിര്‍ജലീകരണം
ജലാംശം നഷ്ടമാകുന്നത് പ്രധാന ഭീഷണിയാണ്. നിര്‍ജലീകരണം മരണത്തിനു വരെ കാരണമാകും. കഠിനാധ്വാനത്തിലുടെയും മറ്റും വലിയ തോതില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകും. മൂത്രാശയക്കല്ല് ഉള്‍പ്പെടെ രോഗങ്ങള്‍ക്കും ജലാംശം നഷ്ടമാകുന്നത് കാരണമാകും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കുക. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചുണ്ടിലെ ചര്‍മം വരണ്ടു പൊട്ടുകയും ചൂടുകുരു ഉള്‍പ്പടെ ചര്‍മ്മരോഗങ്ങളും ഉണ്ടായേക്കാം.
സൂര്യാഘാതം
തുറസ്സായ സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഒഴിവാക്കുക. സൂര്യാഘാതം സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചൂടേറിയ സമയത്ത് കുട്ടികളെ വെയിലില്‍ നിന്ന് അകറ്റി നിര്‍ത്തുക. കുട, തൊപ്പി തുടങ്ങിയവയൊക്കെ കരുതിയേ പുറത്തിറങ്ങാവൂ. ചുവന്ന തടിപ്പോ പൊള്ളലോ കണ്ടാല്‍ വെയിലത്തു നിന്നു തണലിലേക്കു മാറ്റുക. തണുത്ത വെള്ളം ധാരയായി ഒഴിച്ചു ശരീരം തണുപ്പിക്കുക. ചൂടുകാറ്റ് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ബൈക്കു യാത്രികരും ശ്രദ്ധിക്കണം.
Post Your Comments