PathanamthittaKeralaLatest NewsNews

യുവാവിന്റെ മൃതദേഹം വീട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്

അജിയെ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചും കുത്തിയുമാണ് മഹേഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ യുവാവിന്റെ ശരീരം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഭാര്യാ സഹോദരൻ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കാരയ്ക്കൽ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.

അജിയെ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചും കുത്തിയുമാണ് മഹേഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മഹേഷിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടികൂടിയത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാവിലെയാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വീടിനുള്ളിൽ നിന്ന് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. വനമേഖലയോട് ചേർന്നുള്ള അജിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പരിശോധന നടത്തുകയായിരുന്നു.

Also Read: എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വീണ്ടും ആത്മഹത്യ: 16കാരന്‍ ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button