
കൊച്ചി: തൃപ്പൂണ്ണിത്തുറയെ ഞെട്ടിച്ച പൊട്ടിത്തെറിക്ക് പിന്നില്‍ വാഹനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം കാരണമെന്ന് പ്രാഥമിക നിഗമനം. മറ്റ് അപകട സാദ്ധ്യതകള്‍ കാണുന്നില്ലെന്നും ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കളമശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments