മാനന്തവാടി: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വയ്ക്കാനുളള ശ്രമം ഉപേക്ഷിച്ച് അധികൃതർ. ആന കർണാടക അതിർത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെ തുടർന്നാണ് ദൗത്യം അവസാനിപ്പിച്ചത്. നിലവിൽ, ദൗത്യ സംഘത്തോട് മടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ചതിന് പിന്നാലെ വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ബാബലി പുഴയുടെ പരിസരത്ത് വച്ച് ദൗത്യസംഘത്തിന് ആനയുമായുള്ള ട്രാക്കിംഗ് നഷ്ടമായിരുന്നു. ആനയെ വെടിവയ്ക്കാൻ വെറ്റിനറി സംഘം ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും പ്രദേശത്ത് ഒരുക്കിയിരുന്നു. രണ്ട് സിസിഎഫ്മാരുടെയും, അഞ്ച് ഡിഎഫ്ഒമാരുടെയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടർന്നത്. ഉച്ചയോടെ ബാബലി സെഷനിലെ വനമേഖലയിൽ നിന്നും ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ, ഉൾക്കാട്ടിലേക്ക് നീങ്ങിയതോടെ സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു.
Also Read: കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍
Post Your Comments