സുൽത്താൻ ബത്തേരി: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉടൻ തന്നെ അടിയന്തര യോഗം ചേരുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കൂടാതെ, വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും, ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രി അറിയിച്ചു. നിലവിൽ, കർണാടക വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്.
മാനന്തവാടിയിലെ ചാലിഗദ്ധയിലെ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. പനച്ചിയിൽ അജിയാണ് കൊല്ലപ്പെട്ടത്. കർണാടക വനം വകുപ്പാണ് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ കാടുകയറ്റിയത്. കഴിഞ്ഞ നാല് ദിവസമായി ഈ ആന വയനാടൻ കാടുകളിലും ജനവാസ മേഖലയിലും ഉണ്ട്. കേരള വനം വകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ച് വരുന്നതിനിടെയാണ് ഒരാളെ കൊലപ്പെടുത്തിയത്. ഇപ്പോഴും കാട്ടാന ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ചിരിക്കുകയാണ്.
Also Read: വയനാട് വീണ്ടും ആനപ്പേടിയിൽ! വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്ത് കയറി കാട്ടാന, ഒരാൾ മരിച്ചു
Post Your Comments