WayanadLatest NewsKeralaNews

വയനാട് വീണ്ടും ആനപ്പേടിയിൽ! വീടിന്റെ ഗേറ്റും മതിലും തകർത്ത് അകത്ത് കയറി കാട്ടാന, ഒരാൾ മരിച്ചു

കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ എത്തിയത്

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെയാണ് വയനാട് സുൽത്താൻ ബത്തേരിയിൽ ഭീതി വിതച്ച് കാട്ടാന എത്തിയത്. അതിർത്തി മേഖലയിലെ കാട്ടിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിലാണ് തമ്പടിച്ചത്. തുടർന്ന് വീടിന്റെ ഗേറ്റും മതിലും തകർത്ത കാട്ടാന അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പടമല സ്വദേശി അജിയാണ് മരിച്ചത്.

കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ എത്തിയത്. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഇതിന് ആവശ്യമായ നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ആലോചന നടത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം മയക്കുവെടി വയ്ക്കുന്നതാണ്. ദിവസങ്ങൾക്ക് മുൻപാണ് മാനന്തവാടിയിൽ തണ്ണീർ കൊമ്പൻ ഇറങ്ങിയത്. ബന്ദിപ്പൂരിലേക്ക് മാറ്റിയ തണ്ണീർ കൊമ്പൻ പിന്നീട് ചരിയുകയായിരുന്നു.

Also Read: ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മലയാളി കന്യാസ്ത്രീ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button