തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഭക്ഷ്യ പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഓപ്പറേഷൻ ഫോസ്കോസിന്റെ ഭാഗമായി രജിസ്ട്രേഷൻ/ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനുള്ള നീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ, 13,100 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിൽ ലൈസൻസോ, രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചിട്ടുണ്ട്. അതേസമയം, രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ച ആയിരം സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ലൈസൻസ് എടുക്കാനുള്ള നോട്ടീസും നൽകി.
103 സ്ക്വാർഡുകൾ നാല് ദിവസങ്ങളിലായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്. മുഴുവൻ ഭക്ഷ്യസംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടികൾ ശക്തമാക്കിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് നിർബന്ധമായും എടുക്കേണ്ടതാണ്. ലൈസൻസ്/ രജിസ്ട്രേഷൻ ഇല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
Also Read: കേരളത്തിൽ നിന്നും രാമക്ഷേത്ര നഗരിയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന് പുറപ്പെടും
Post Your Comments