Latest NewsKeralaNews

ഇറച്ചിയെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന പ്രവാസിക്ക് നല്‍കിയത് കഞ്ചാവ്, സംഭവത്തില്‍ 23കാരന്‍ കൂടി പിടിയില്‍

മലപ്പുറം: അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് ഇറച്ചിയെന്നു പറഞ്ഞ് കുപ്പിയില്‍ കഞ്ചാവ് നല്‍കിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ഓമാനൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ ഫിനു ഫാസിലിനെ (23) ആണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരനും സുഹൃത്തുമായ പള്ളിപ്പുറായ സ്വദേശി നീറയില്‍ പി.കെ. ഷമീം ഇന്നലെ പിടിയിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടന്നാണ് പ്രാഥമിക വിവരമെന്ന് വാഴക്കാട് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

Read Also: മൂന്ന് പേർക്ക് കൂടി ഭാരത് രത്ന: പുരസ്‌കാരത്തിന് അർഹരായി എംഎസ് സ്വാമിനാഥൻ, നരസിംഹ റാവു, ചരൺ സിങ്

ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയില്‍ കഞ്ചാവ് വെച്ച് കൊടുത്തയക്കാന്‍ ശ്രമിച്ചത്. ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രയ്ക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നല്‍കിയ പെട്ടിയിലെ സാധനങ്ങള്‍ മാറ്റി പായ്ക്ക് ചെയ്യാന്‍ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പാക്കില്‍ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയില്‍ കഞ്ചാവടങ്ങിയ ബോട്ടില്‍ കണ്ടെത്തിയത്. ഉടന്‍ ഫൈസല്‍ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കി. മുഴുവന്‍ കുറ്റക്കാരും അകത്താകുന്നത് വരെ കേസുമായി മുന്നോട്ടു പോകുമെന്ന് ഫൈസല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button