Latest NewsKeralaNews

ചൂട് അസഹയനീയം! മാ​ർ​ച്ച് എ​ത്തും മു​മ്പേ വെന്തുരുകി കേരളം, ചൂ​ട് 40 ഡി​ഗ്രി​യി​ൽ എ​ത്തി​യേ​ക്കും !

പാ​ല​ക്കാ​ട്: മാ​ർ​ച്ച് മാസം എത്തുന്നതിന് മുന്നേ ചൂട് അസഹയനീയം. വെ​ന്തു​രു​കി പാ​ല​ക്കാ​ട്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് ഇ​ട​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​മാ​സ​ത്തോ​ടെ ചൂ​ട് 40 ഡി​ഗ്രി​യി​ലെ​ത്തു​മെ​ന്നാ​ണ് കരുതുന്നത്. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ഒ​രു മാ​തി​രി​പ്പെ​ട്ട ചൂ​ടൊ​ന്നും പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് ഏ​ൽ​ക്കു​ന്ന​ത​ല്ല. ഇ​ത്ത​വ​ണ പാ​ല​ക്കാ​ട്ടു​കാ​ർ ശ​രി​ക്കും വി​യ​ർ​ത്തു കു​ളി​ക്കു​ക​യാ​ണ്. 35 മു​ത​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​ലേ​റെ​യാ​യി പാ​ല​ക്കാ​ടി​ന്‍റെ താ​പ​നി​ല. ഏ​റ്റ​വും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് മു​ണ്ടൂ​ർ, പ​ട്ടാ​മ്പി, മ​ല​മ്പു​ഴ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ്.

സംസ്ഥാനത്തെ ശരാശരി താപനില 35 ഡിഗ്രിസെൽഷ്യസിന് അടുത്തെത്തി. ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയ ശരാശരി ചൂട് 34 ഡിഗ്രി സെൽഷ്യസ് ആണ്. രാ​വി​ലെ 10 മ​ണി​യാ​കു​മ്പോ​ഴേ​ക്കും പു​റ​ത്തി​റ​ങ്ങി​യാ​ൽ വെ​യി​ലേ​റ്റ് വാ​ടി ക​രി​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഈ ​അ​വ​സ്ഥ തു​ട​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും കൂ​ടു​ന്ന​താ​ണ്. ഇ​ങ്ങ​നെ ചൂ​ട് കൂ​ടി​വ​രി​ക​യാ​ണെ​ങ്കി​ൽ മാ​ർ​ച്ച് പ​കു​തി​യോ​ടെ 40 ഡി​ഗ്രി​യി​ൽ ചൂ​ട് എ​ത്തു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അതേസമയം, എൽനിനോ പ്രതിഭാസമാണ് വരണ്ട കാലാവസ്ഥയ്ക്ക് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. സമുദ്രത്തിന്റെ ഉപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. വേനൽക്കാലം സാധാരണ മാർച്ചിലാണ് ആരംഭിക്കുന്നത്. എന്നാലിപ്പോൾ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കണ്ണൂർ ജില്ല. 37.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ അനുഭവപ്പെട്ടത്. കൊച്ചിയിൽ 36.5, പുനലൂരിൽ 35.7 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും 30 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button