KeralaLatest NewsNews

കേരളത്തിന്റെ തലസ്ഥാനം ആകേണ്ടിയിരുന്നത് ഈ ജില്ല: സന്തോഷ് ജോർജ് കുളങ്ങര

നിരവധി യാത്രകൾ ചെയ്യുകയും ആ യാത്രകളിൽ നിന്നും വളരെയധികം അറിവ് ഉൾക്കൊണ്ട് പലതരത്തിലുള്ള കാര്യങ്ങൾ തന്റെ ചാനലിലൂടെ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. ഇപ്പോഴിതാ നമ്മുടെ കേരളത്തിന്റെ തലസ്ഥാനത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം പറഞ്ഞ മറുപടിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ തലസ്ഥാനം കൊച്ചിയാക്കിയാലോ എന്ന തരത്തിലുള്ള ഒരു വാർത്ത പുറത്തു വന്നിരുന്നു എന്ന് അവതാരകൻ പറയുമ്പോൾ ഇപ്പോൾ അത് ചിന്തിച്ചിട്ട് കാര്യമില്ല നേരത്തെ തന്നെ ചെയ്യണമായിരുന്നു എന്നും, കൊച്ചിയെക്കാൾ തനിക്ക് മറ്റൊരു ജില്ലയാണ് തലസ്ഥാനമാക്കാൻ നല്ലത് എന്ന് തോന്നിയതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആ ജില്ല തൃശ്ശൂർ ആണ്.

‘ഒന്നാമത് മധ്യഭാഗത്താണ്. തൃശ്ശൂരുള്ളത് അതുകൊണ്ടു തന്നെ തൃശ്ശൂർ തലസ്ഥാനമാക്കാൻ നല്ലതാണ്. ഒരു കാസർഗോഡ്കാരന് നമ്മുടെ തലസ്ഥാനത്ത് എത്തണമെങ്കിൽ രണ്ടുദിവസമാണ് ബുദ്ധിമുട്ടേണ്ടി വരുന്നത്. ഫ്ലൈറ്റ് പോലും അവർക്ക് കിട്ടില്ല, കണ്ണൂരാണ് ഫ്ലൈറ്റ് കിട്ടുന്നത്. ഫ്ലൈറ്റിന്റെ സമയം അനുസരിച്ച് നമ്മൾ നിൽക്കണം, നമ്മുടെ സമയം അനുസരിച്ച് വരില്ല. രണ്ടുദിവസമാണ് ഒരു കാസർഗോഡ്കാരന് നഷ്ടമാകുന്നത്. തൃശ്ശൂരാണെങ്കിൽ അത്തരം കാര്യങ്ങളൊക്കെ ഒരുപാട് മാറ്റം ഉണ്ടാകുന്ന കാര്യമാണ്. തൃശ്ശൂര്‍ ആണെങ്കില്‍ കേരളത്തിന്റെ ഏകദേശം കൃത്യം മധ്യതായി വരും. മാത്രമല്ല, വികസിത രാജ്യങ്ങളിലൊക്കെ പ്രധാന സ്ഥലങ്ങളിൽ അല്ല തലസ്ഥാനം വരുന്നത്. അത്തരം ഒരു മാറ്റം നമ്മുടെ കേരളത്തിലും ഉണ്ടാവേണ്ടതായിരുന്നു’, അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ 100% ശരിയാണ് എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്. എല്ലാംകൊണ്ടും കേരളത്തിന്റെ തലസ്ഥാനമാകാൻ യോഗ്യമായ സ്ഥലം തന്നെയാണ് തൃശ്ശൂര്. സാംസ്കാരിക പൈതൃകം നിറഞ്ഞു നിൽക്കുന്ന ഒരുപാട് കാര്യങ്ങൾ തൃശ്ശൂരിൽ ഉണ്ട് എന്നത് ഏറ്റവും വലിയ ഒരു വസ്തുതയാണ് എന്നും പലരും പറയുന്നു. അതേപോലെ കേരളത്തിന്റെ മധ്യത് നിന്ന് ആയതു കൊണ്ട് എല്ലാവര്‍ക്കും യാത്ര കൂടുതല്‍ സൗകര്യം ആകും എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button