ലക്‌നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകര്‍ത്തതാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ . വിവരാകാശ ചോദ്യത്തിന് മറുപടിയായാണ് എസ്എസ്‌ഐ ഇത് വ്യക്തമാക്കിയത്. ക്ഷേത്രത്തെ സംബന്ധിച്ചുള്ള 1920-ലെ ഗസറ്റിലെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കിയാണ് എഎസ്‌ഐ മറുപടി നല്‍കിയത്. ഉത്തര്‍പ്രദേശ് സ്വദേശി അജയ് പ്രതാപ് സിംഗാണ് ഇത് സംബന്ധിച്ച് വിവരാവകാശത്തിലൂടെ ചോദ്യം ഉന്നയിച്ചത്. കൃഷ്ണ ജന്മഭൂമിയിലെ കേശവദേവ് ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ കുറിച്ചുള്ള പ്രത്യേക വിവരങ്ങളും വിവരാവകാശത്തിലൂടെ അദ്ദേഹം തേടിയിരുന്നു. എഎസ്‌ഐ ആഗ്ര സര്‍ക്കിള്‍ സൂപ്രണ്ട് ഓഫീസില്‍ നിന്നാണ് ഇതിന് മറുപടി ലഭിച്ചത്.
Read Also: ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക: ആർ ബിന്ദു
കത്ര മേഖലയില്‍ മുമ്പ് ക്ഷേത്രം നിലനിന്നിരുന്നതായും പിന്നീട് മസ്ജിദ് നിര്‍മ്മിക്കാനായി ഔറംഗസേബ് ക്ഷേത്രം തകര്‍ക്കുകയായിരുന്നു എന്നുമാണ് മറുപടിയായി ലഭിച്ചത്. വിവരാവകാശ മറുപടിയില്‍ എഎസ്‌ഐ, 1920 നവംബറിലെ ഗസറ്റില്‍ നിന്നുമുള്ള കുറിപ്പും കൂട്ടിച്ചേര്‍ത്തിരുന്നു.
അതേസമയം, അലഹബാദ് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുന്നില്‍ ശ്രീകൃഷ്ണ ജന്മഭൂമി സംബന്ധിച്ച് താന്‍ ഈ സുപ്രധാന തെളിവ് സമര്‍പ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡന്റ് അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
എ.ഡി 1670ല്‍ ഔറംഗസേബ് ക്ഷേത്രം പൊളിക്കാന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചെന്നും തുടര്‍ന്നാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇപ്പോള്‍ ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള എഎസ്‌ഐ മറുപടി തങ്ങളുടെ വാദത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്നും ഫെബ്രുവരി 22ന് വാദം കേള്‍ക്കുമ്പോള്‍ എഎസ്‌ഐ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments