ദിസ്പൂർ : ഹിന്ദുക്കൾക്കും ക്ഷേത്രങ്ങൾക്കും നേരെ നിരന്തരം ആക്രമണം നടത്തി കുപ്രസിദ്ധി നേടിയ മുഗൾ രാജാവ് ഔറംഗസീബ് രാജ്യത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ സ്ഥലവും സഹായങ്ങളും നൽകിയെന്ന വിചിത്ര അവകാശവാദവുമായി അസം എംഎൽഎയും അസം എഐയുഡിഎഫ് നേതാവുമായ ആമിനുൽ ഇസ്ലാം. ഇന്ത്യയിൽ നൂറ് കണക്കിന് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ ഔറംഗസീബ് സ്ഥലം വിട്ടുനൽകിയിരുന്നു എന്നാണ് എംഎൽഎ പറയുന്നത്. ഗുവാഹത്തിയിലെ ശക്തിപീഠ് മാ കാമാഖ്യ ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നൽകിയത് ഔറംഗസീബ് ആണെന്നും എംഎൽഎ പറഞ്ഞു.
‘ഇന്ത്യയിലെ നൂറ് കണക്കിന് ക്ഷേത്രങ്ങൾ നിർമ്മിക്കാൻ സ്ഥലം നൽകിയത് മുഗൾ രാജാവായ ഔറംഗസീബ് ആണ്. വാരണാസിയിലെ ജൻഗംവാഡി ക്ഷേത്രത്തിന് 178 ഹെക്ടർ നിലം നൽകി. ഗുവാഹത്തിയിലെ ശക്തിപീഠ് മാ കാമാഖ്യ ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം നൽകി. കാമാഖ്യ ക്ഷേത്രത്തിന് സ്ഥലം ദാനം ചെയ്തതിന്റെ രേഖകൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്’- ആമിനുൽ ഇസ്ലാം പറഞ്ഞു.
അതേസമയം, ഇയാളുടെ പരാമർശം വിവാദമായതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എംഎൽഎക്ക് മറുപടിയുമായി രംഗത്തെത്തി. രാജ്യത്തിന്റെ സംസ്കാരത്തിന് എതിരായ പ്രസ്താവനകൾ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇത്തരം ആരോപണങ്ങൾക്ക് തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാമാഖ്യ, ബുദ്ധൻ, മഹാവീര ജെയിൻ, പ്രവാചകനായ മുഹമ്മദ് എന്നീ വിഷയങ്ങളിൽ അനാവശ്യമായ അഭ്യൂഹങ്ങൾ പടർത്തരുതെന്നും മുഖ്യമന്ത്രി താക്കീത് നൽകി.
Post Your Comments