ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ സൈനികൻ ഔറംഗ്സേബിനെ ഭീകരർ കൊലപ്പെടുത്തിയത് ചോദ്യം ചെയ്ത ശേഷമെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യുന്ന ഒന്നര മിനിട്ടുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സൈനികനോട് ജോലിയെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമാണ് ഏതോ കൊടുംവനത്തിൽ വെച്ച് ഭീകരര്‍ ചോദിച്ചിരിക്കുന്നത്. അതിന് ശേഷം തലയിലും കഴുത്തിലും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read Also: മാധ്യമ പ്രവർത്തകയുടെ ഇന്ത്യാ വിരുദ്ധ പരാമർശം വിവാദമാകുന്നു
44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗവും പൂഞ്ച് സ്വദേശിയുമാണ് ഔറംഗ്സേബ്. അവധി എടുത്ത് വീട്ടിലേക്ക് പോകും വഴി കലാംപോരയില് വച്ചാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ വര്‍ഷം മേയില്‍ സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയ രാജ്പുത്താന റൈഫിള്‍സിലെ ഉമ്മര്‍ ഫായിസ് എന്ന സൈനികനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചിരുന്നു.
Post Your Comments