India

32 മണിക്കൂറിനുള്ളില്‍ മകന്റെ മരണത്തിന് പകരം ചോദിക്കണമെന്ന ആവശ്യവുമായി ഭീകരർ കൊലപ്പെടുത്തിയ സൈനികന്റെ പിതാവ്

ശ്രീനഗര്‍: അടുത്ത 32 മണിക്കൂറിനുള്ളില്‍ തന്നെ തന്റെ മകനെ കൊലപ്പെടുത്തിയവരോട് പകരം വീട്ടണമെന്ന ആവശ്യവുമായി തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ഔറംഗസേബിന്റെ പിതാവ് ഹനീഫ. അടുത്ത 32 മണിക്കൂറിനുള്ളില്‍ പകരം ചോദിക്കണം. കശ്മീരിനെ കൊള്ളയടിക്കുന്നവരെ കൊല്ലണം. അവര്‍ കൊണ്ടുപോയത് എന്റെ മകനെയല്ല. കശ്മീരിന്റെ സന്തതിയെ ആണെന്നും വിമുക്തഭടന്‍ കൂടിയായ ഹനീഫ വ്യക്തമാക്കി.

Read Also: ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസുമായി ഗൾഫ് എയർ

നിങ്ങള്‍ എതിര്‍ത്താലും സംസ്ഥാനം എതിര്‍ത്താലും ദുരിതം ഞങ്ങള്‍ക്കാണ്.കശ്മീര്‍ ഞങ്ങളുടേതാണ്. അത് നശിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ഇല്ലാതാക്കണമെന്നും ഹനീഫ പറയുകയുണ്ടായി.
44 രാഷ്ട്രീയ റൈഫിള്‍സിന്റെ പല ഓപ്പറേഷനിലും ഒപ്പമുണ്ടായിരുന്നയാളാണ് ഔറംഗസേബ്. ഹിസ്ബുള്‍ ഭീകരന്‍ സമീര്‍ ടൈഗര്‍, സദ്ദാം പഡ്ഡാര്‍ എന്നിവരെയെല്ലാം ഇല്ലാതാക്കാനുള്ള ഓപ്പറേഷനിലും അദ്ദേഹം പങ്കാളിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button