മനോഹരമായ ചുണ്ടുകൾ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, മഞ്ഞുകാലത്ത് നിർജ്ജലീകരണവും മറ്റും മൂലവും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇതിൽ നിന്നും രക്ഷ നേടാൻ ചില പൊടിക്കൈകൾ അറിയാം.
വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ദിവസവും ചുണ്ടില്‍ ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. അതുപോലെ പതിവായി ഏതെങ്കിലും ലിപ്ബാം ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ നിങ്ങനെ സഹായിക്കും. ചുണ്ടില്‍ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.
read also: കൊട്ടാരത്തിലെ പെണ്‍കുട്ടികള്‍ക്ക് ജോലിയ്ക്ക് പോകണമെന്ന ചിന്ത ഇല്ല; അശ്വതി തിരുനാള്‍
ഒരു സ്പൂണ്‍ പഞ്ചസാരയെടുത്ത് അതില്‍ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂണ്‍ തേനും ചേർത്ത് ചുണ്ടില്‍ പുരട്ടാം. ശേഷം വിരലുകള്‍ കൊണ്ട് ചുണ്ടില്‍ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ചുണ്ടിനെ വരണ്ടുപൊട്ടുന്നതിൽ നിന്നും സഹായിക്കും. കൂടാതെ, പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആയി പ്രവർത്തിക്കുന്ന തേന്‍ ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്.
Post Your Comments