KeralaLatest NewsNewsLife StyleHealth & Fitness

മാംസാഹാരം മാത്രമല്ല, പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അപകടം!! ക്യാൻസര്‍ സാധ്യത

സംസ്‌കരിച്ച മാംസം ഉപയോഗിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു

തെറ്റായ ജീവിത ശൈലിയും ആഹാര ശീലങ്ങളും പലതരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ഇപ്പോൾ കൂടുതൽ പേരിലും റിപ്പോർട്ട് ചെയ്യുന്ന ഒരു രോഗമായി ക്യാൻസർ മാറിയിരിക്കുകയാണ്. ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസര്‍ സാധ്യതയെ കൂട്ടുംമെന്നു പഠന റിപ്പോർട്ട്.

സംസ്‌കരിച്ച മാംസം ഉപയോഗിക്കുന്നത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. വാങ്ങിച്ചയുടന്‍ മാംസം പാകം ചെയ്‌തു കഴിക്കുന്നതാണ് ശരിയായ രീതി. എന്നാല്‍ മാംസം സംസ്‌ക്കരിച്ച്‌ പാക്കറ്റിലാക്കിയും മറ്റും കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാമെന്നു പുതിയ പഠനങ്ങൾ പറയുന്നു. അതുപോലെ തന്നെ ബീഫ്, മട്ടന്‍ എന്നിങ്ങനെയുള്ള ചുവന്ന മാംസങ്ങൾ ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

READ ALSO:ഷവോമി റെഡ്മി കെ60 അൾട്ര ഉടൻ വിപണിയിൽ എത്തും, ഈ ഫീച്ചറുകൾ ഉൾപ്പെടുത്താൻ സാധ്യത

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ, കൃത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങൾ, അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ എന്നിവ അമിതമായി കഴിക്കുന്നതും പതിവായി ജങ്ക് ഫുഡ് കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button