Latest NewsKerala

ജനങ്ങൾക്ക് മുന്നിൽ കൈനീട്ടാൻ സർക്കാർ, ‘സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ ആലോചിക്കും’- ധനമന്ത്രി

തിരുവനന്തപുരം; സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിക്കുമെന്ന് ധനമന്ത്രി. സർ‌ക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. പണം നൽകാൻ നിരവധിപേർ സന്നദ്ധരാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ഇതിനിടെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി വകയിരുത്തിയിട്ടുണ്ടെന്നും ബാല​ഗോപാൽ അറിയിച്ചു.

ആരോഗ്യ മേഖലയുടെ ആകെ വികസനത്തിന് 401.24 കോടി. മെഡിക്കൽ കോളജുകളുടെ സമഗ്ര വികസനത്തിന് 217 കോടി. 5 പുതിയ നഴ്സിങ് കോളജുകൾ ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടിയും ആർദ്രം പദ്ധതിക്ക് 28.88 കോടി രൂപയും വകയിരുത്തി. കനിവ് പദ്ധതിക്ക് 80 കോടി. മെഡിക്കൽ കോളജുകളിലെ മാലിന്യ സംസ്കരണത്തിന് 13 കോടി രൂപ.

പുതിയ ഡയാലിസിസ് യൂണിറ്റുകൾക്ക് 9.8 കോടി. കാൻസർ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ 14 കോടി. മലബാർ കാൻസർ സെൻ്ററിന് 28 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. ആരോഗ്യ സര്‍വകലാശാലയ്ക്ക് 11.5 കോടി രൂപ വകയിരുത്തി. പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. ഹോമിയോയ്ക്ക് 6.83 കോടി. ആരോഗ്യമേഖലയിലെ ഇൻഫർമേഷൻ ടെക്‌നോളജിക്ക് 27.6 കോടി. ഡ്രഗ് കൺട്രോൾ വകുപ്പിന് 5.52 കോടി. 2,547 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ ചെലവഴിച്ചതെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button