ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ഈ സര്‍ക്കാര്‍ കേരളജനതയെ കൈവിടില്ല എന്ന പ്രഖ്യാപനമായിരുന്നു ബാലഗോപാല്‍ മന്ത്രിയുടെ ഇന്നത്തെ ബജറ്റ് പ്രസംഗം. കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തിക മേഖലകളെ സമഗ്രമായി പരിഗണിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ 2024-2025 വര്‍ഷത്തെ ബജറ്റ് എന്നദ്ദേഹം പറഞ്ഞു.
റിയാസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേന്ദ്രസര്‍ക്കാര്‍ എത്രയൊക്കെ ഞെരുക്കിയാലും
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൈവിടില്ല..
പ്രിയപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ എന്‍ ബാലഗോപാലിന് അഭിവാദ്യങ്ങള്‍,
ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ഈ സര്‍ക്കാര്‍ കേരളജനതയെ കൈവിടില്ല എന്ന പ്രഖ്യാപനമായിരുന്നു ബാലഗോപാല്‍ മന്ത്രിയുടെ ഇന്നത്തെ ബജറ്റ് പ്രസംഗം. കേരളത്തിന്‍റെ സാമൂഹ്യ, സാമ്പത്തിക മേഖലകളെ സമഗ്രമായി പരിഗണിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ 2024-2025 വര്‍ഷത്തെ ബജറ്റ്.
കേരളത്തിന്‍റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന രണ്ട് മേഖലകളാണ് വിനോദസഞ്ചാരവും നിര്‍മ്മാണ മേഖലയും. രണ്ട് മേഖലകളെയും പ്രത്യേകമായി പരിഗണിച്ചുകൊണ്ട് കേരളത്തിന്‍റെ സമ്പദ്ഘടനയുടെ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്.
നിര്‍മ്മാണ മേഖലയുടെ സജീവതയാണ് കേരളത്തിന്‍റെ സമ്പദ്ഘടനയെ ചലിപ്പിക്കുന്നത്. ഇതില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ പങ്കാളിത്തം നിര്‍ണായകമാണ്. ഇത്തവണത്തെ ബജറ്റില്‍ നിര്‍മ്മാണ മേഖലയ്ക്കായി 1000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിനായി ഈ തുക വിനിയോഗിക്കാന്‍ സാധിക്കും. കൂടാതെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനും പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലാകെ 5000 കോടി രൂപയുടെ വികസനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിനോദസഞ്ചാര വകുപ്പിന് 351 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Post Your Comments