Latest NewsKeralaNews

നവകേരള സദസിന് 1000 കോടി വകയിരുത്തി ബജറ്റ് പ്രഖ്യാപനം, കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ഹിറ്റായി മാറിയ നവകേരള സദസിനെ കൂടുതല്‍ ജനകീയമാക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയതായി പ്രഖ്യാപനം. ഒരു സര്‍ക്കാരിന്റെ മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും ജനപ്രതിനിധികളും ജനസമക്ഷമെത്തി ചര്‍ച്ചകള്‍ നടത്തുന്നതും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതുമായ രീതി ലോക ചരിത്രത്തില്‍ ആദ്യമാണെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും സര്‍ക്കാര്‍ കേരളജനതയെ കൈവിടില്ല എന്ന പ്രഖ്യാപനമാണ് ബജറ്റിൽ ഉള്ളത്- റിയാസ്

നവകേരള സദസിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 35 കോടി രൂപ മാറ്റിവെക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഭാവികേരളത്തിന് ലക്ഷ്യവും മാര്‍ഗവും നല്‍കുന്ന ദിശാസൂചകങ്ങളായ പദ്ധതികളാണ് നവകേരള സദസ് വിഭാവനം ചെയുന്നത്. ആയതിനാല്‍ നവകേരള സദസിന് 1000 കോടി രൂപ ചെലവഴിക്കും. കേരളത്തിലെ 140 മണ്ഡലങ്ങളിലും പരിപാടികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നവകേരള പദ്ധതിക്കായി 9.2 കോടി. റീ ബില്‍ഡ് കേരളയ്ക്ക് 1000 കോടിയും നല്‍കും.

സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു. ഭവന നിര്‍മാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button