വഡോദര: ചായ കുടിക്കാൻ ഭർത്താവ് വരാത്തതിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച് ഭാര്യ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 28-കാരിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വഡോദര താലൂക്ക് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ജീവനൊടുക്കാൻ ശ്രമിച്ച സ്ത്രീയുടെ ഭർത്താവ് ഡോക്ടറാണ്. ചായ കുടിക്കാൻ ഇയാൾ വീട്ടിലേക്ക് വരാതായതോടെ ഭാര്യ വീഡിയോ കോൾ ചെയ്യുകയും തൂങ്ങിമരിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.
Read Also: മാലിദ്വീപ് ഇസ്ലാമിക രാജ്യം, ഇസ്ലാം ദ്വീപിന്റെ അനുഗ്രഹം: മുഹമ്മദ് മുയിസു
Post Your Comments