Latest NewsKeralaNews

സംസ്ഥാനത്ത് അരി വില ഉയരാൻ സാധ്യത: ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

ഉത്സവ സീസണുകൾ വരാനിരിക്കുന്നതിനാൽ അരി വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില വർദ്ധിക്കാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഉത്സവ സീസണുകൾ വരാനിരിക്കുന്നതിനാൽ അരി വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ച വിഷയത്തിൽ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ജി.ആർ അനിൽ തീരുമാനിച്ചിട്ടുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ്. ഫെബ്രുവരി ആറിനാണ് കൂടിക്കാഴ്ച.

സംസ്ഥാനത്തെ സബ്സിഡി സാധനങ്ങളുടെ വില വർദ്ധനവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു. അരി വില ഉയർന്ന സാഹചര്യത്തിൽ തെലങ്കാനയിൽ നിന്നും അരി എത്തിക്കാനുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. അരിക്ക് പുറമേ, മുളകും ഇറക്കുമതി ചെയ്യുന്നതാണ്. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നതോടെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചുനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button