Latest NewsNewsBusiness

ആർബിഐയുടെ വിലക്കിൽ ആശങ്കപ്പെടേണ്ട! ഔദ്യോഗിക വിശദീകരണവുമായി പേടിഎം സ്ഥാപകൻ

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന് മറ്റു ബാങ്കുകളുമായും പങ്കാളിത്തമുണ്ട്

ആർബിഐ അടുത്തിടെ ഏർപ്പെടുത്തിയ വിലക്കിൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ അറിയിച്ചു. ചില കാര്യങ്ങളിൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ മാസം 29-ന് ശേഷം പേടിഎം സാധാരണ പോലെ തന്നെ പ്രവർത്തിക്കുന്നതാണ്. രാജ്യത്ത് കോടിക്കണക്കിന് ഉപഭോക്താക്കളാണ് പേടിഎമ്മിന് ഉള്ളത്. ആർബിഐയുടെ നടപടിക്ക് പിന്നാലെ നിരവധി ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് ലിമിറ്റഡിന് മറ്റു ബാങ്കുകളുമായും പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെ തുടർന്നും ഭൂരിഭാഗം സേവനങ്ങൾ നൽകാൻ കമ്പനിക്ക് സാധിക്കുന്നതാണ്. പേടിഎമ്മിന് പുതിയ വാലറ്റ് തുറക്കാൻ കഴിയില്ലെങ്കിലും, നിലവിലുള്ള ബാലറ്റ് ഉള്ളവർക്ക് അതിൽ ബാലൻസ് ടോപ്പ് അപ്പ് ചെയ്ത് ഇടപാടുകൾ നടത്താൻ കഴിയും.

Also Read: ആനപ്രേമികളുടെ മനസ്സിൽ നോവായി ‘കണ്ണീർ കൊമ്പൻ’

പേടിഎം ലിങ്ക്ഡ് സേവനങ്ങളായ വാലറ്റുകൾ, ഫാസ്ടാഗ്, എൻസിഎംസി (നാഷണൽ കോമൺ മൊബിലിറ്റി കാർഡ്) കാർഡുകൾ എന്നിവ ഉപയോഗിക്കുന്ന ആളുകളെയാണ് നിലവിലെ നിരോധനം ബാധിക്കുക. അതിനാൽ, മറ്റ് ഉപഭോക്താക്കൾ ആപ്പിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button