India

ആർബിഐയുടെ കസ്റ്റമർ കെയറിൽ ലഷ്കർ-ഇ-ത്വയിബയുടെ ഭീഷണി : മുംബൈ പോലീസ് അന്വേഷണം തുടങ്ങി

എയർലൈനുകൾക്ക് ഭീഷണികോളുകൾ വർധിച്ച് വരുന്നതിനിടയിലാണ് ആർബിഐക്കും ഭീഷണിസന്ദേശം എത്തിയത്

മുംബൈ: ആർബിഐയുടെ കസ്റ്റമർ കെയറിൽ ബോംബ് ഭീഷണി. ലഷ്കർ-ഇ-ത്വയിബയുടെ സിഇഒയെന്ന് അവകാശപ്പെടുന്ന ഫോൺ കോളാണെത്തിയത്. ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കോൾ എത്തിയത്.

എന്നാൽ ആർബിഐയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. മുംബൈ പോലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി റിപ്പോർട്ടുണ്ട്. അതേസമയം എയർലൈനുകൾക്ക് ഭീഷണികോളുകൾ വർധിച്ച് വരുന്നതിനിടയിലാണ് ആർബിഐക്കും ഭീഷണിസന്ദേശം എത്തിയത്.

നേരത്തെ ബോംബ് ഭീഷണികൾ ജനങ്ങളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് വ്യോമയാനമന്ത്രാലയവും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button